ആര്‍എസ്എസ് നേതാവിനെ സിപിഎം സംഘം മര്‍ദ്ദിച്ചു

Tuesday 17 May 2016 12:31 am IST

പാനൂര്‍:'ഭീഷണിയിലായ ബൂത്ത് ഏജന്റുമാരെ ഇറക്കാന്‍ ചെന്ന ആര്‍എസ്എസ് നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സെന്‍ട്രല്‍ നരവൂര്‍ എല്‍പി സ്‌ക്കൂളിലെ ബൂത്തില്‍ ഇരുന്ന സ്ത്രീകളായ ബിജെപി ഏജന്റുമാരെ കൂട്ടികൊണ്ടു പോകാന്‍ ചെന്നപ്പോഴാണ് ആര്‍എസ്എസ് ജില്ലാ ബൗദ്ധിക്ക് പ്രമുഖ് വി.പി.ഷാജിമാസ്റ്ററെ ഒരുസംഘം ക്രൂരമായി മര്‍ദ്ധിച്ചത്.പരിക്കേറ്റ ഷാജിമാസ്റ്ററെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും അക്രമമുണ്ടായി. ബൂത്തിലുളളവരെ രാവിലെ മുതല്‍ 'ഭീഷണിപ്പെടുത്തിയ സിപിഎം സംഘത്തെ തുരത്താന്‍ പോലും പോലീസിനു സാധിച്ചില്ല. പോലീസിന്റെ മുന്നില്‍വെച്ചാണ് അക്രമം അരങ്ങേറിയത്. കൂത്തുപറമ്പ് സിഐ പ്രേംസദന്റെ നേതൃത്വത്തിലുളള പോലീസ് സേനയുടെ മുന്നില്‍ വെച്ചാണ് ആര്‍എസ്എസ് നേതാവിനെ സിപിഎം ക്രിമിനല്‍ സംഘം മര്‍ദ്ദിച്ചത്. വിപി.ഷാജിമാസ്റ്റര്‍ക്കു നേരെ നടന്ന അക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.