പാനൂര്‍: ചീഫ്ഏജന്റ് സഞ്ചരിച്ച വാഹനത്തിനു നേരെ സിപിഎം അക്രമം.എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ ചീഫ്ഏജന്റ് കെ.പ്രകാശന് മാസ്റ്ററും ഡെപ്യൂട്ടി ഏജന്റ് കെപി.സഞ്ജീവ്കുമാറും പോളിംഗ് കഴിഞ്ഞതിനു ശേഷം മൊകേരി ശിവവിലാസം എല്‍പി സ്കൂളില്‍ നിന്ന് ബൂത്ത് ഏജന്റുമാരെ ഇറക്കിക്കൊണ്ടുവരാന് പോയപ്പോഴായിരുന്നു അക്രമം. ഡ്രൈവറെ അസഭ്യം പറയുകയും വണ്ടിയിലിട്ടു കത്തിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ഇന്നോവകാര്‍ പെയിന്റ് ഇളക്കി കേടുവരുത്തുകയും ചെയ്തു. ബിജെപി ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ പാനൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: