കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്ക് പ്രകാരം ജില്ലയില്‍ 79.57 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. പയ്യന്നൂര്‍ 81.1, കല്യാശ്ശേരി 78.21, തളിപ്പറമ്പ് 79.17, ഇരിക്കൂര്‍ 77.3, അഴീക്കോട് 79.6, കണ്ണൂര്‍ 77, ധര്‍മ്മടം 81, തലശ്ശേരി 79.61, കൂത്തുപറമ്പ് 79.3, മട്ടന്നൂര്‍ 81.3, പേരാവൂര്‍ 81.1 എന്നിങ്ങനെയാണിത്. രാവിലെ ഏഴുമണിമുതല്‍ തന്നെ ജില്ലയിലെ എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയുണ്ടായിരുന്നു. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ സമാധാനപരമായാണ് വോട്ടെടുപ്പ് പൂറത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: