ഇരിട്ടി: പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ പായം പഞ്ചായത്തിലെ ചീങ്ങാക്കുണ്ടം ഇരുപതാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകനെ ഇരിട്ടി സിഐ വി.ഉണ്ണികൃഷ്ണന് അറസ്റ്റു ചെയ്തു. ഇയാളെ പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം കള്ളവോട്ട് ചെയ്യുന്നതിനിടെ ചീങ്ങാക്കുണ്ടത്തെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ നിധീഷിനെ പോലീസ് പിടികൂടുകയായിരുന്നു എന്ന് ബിജെപി ചീങ്ങാക്കുണ്ടം ബൂത്ത് പ്രസിഡന്റ് ടി.ഷാജി ആരോപിച്ചു. പോലീസ് അറസ്റ്റു ചെയ്ത സിപിഎം പ്രവര്‍ത്തകനെ ഇരിട്ടി പോലീസ് സ്റ്റേഷനില്‍ സിപിഎം സംഘം അതിക്രമിച്ചു കയറി മോചിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു എന്നും ഷാജി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: