പാനൂര്‍: യുഡിഎഫ് ബൂത്ത്ഏജന്റുമാരെ സിപിഎം സംഘം തല്ലിയോടിച്ചു. പാറാല്‍ കൂത്തുപറമ്പ് സൗത്ത് യുപി സ്ക്കൂളിലെ 15-ാം നമ്പര്‍ ബൂത്ത്ഏജന്റുമാരായ നെല്ലാശേരി അഖില്‍(21), നെല്ലാശേരി സതീഷ്(33) എന്നിവരെയാണ് ബൂത്തില്‍ നിന്നും അടിച്ചോടിച്ചത്. കളളവോട്ട് ചെയ്യുന്നതിനെ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ പൂക്കോട് സിജില്‍, ബൈജിത്ത് അഫ്നാസ് എന്നിവരുടെ നേതൃത്വത്തിലുളള എട്ടംഗസംഘമാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: