കൊല്ലം: ജില്ലയില്‍ എന്‍ഡിഎ സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്. മൂന്ന് മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷയുണ്ട്. മണ്ഡലങ്ങളില്‍ വ്യക്തമായ മുന്നേറ്റമുണ്ടാകും. എന്‍ഡിഎ സഖ്യത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലും ജനപിന്തുണയിലും വിറളിപൂണ്ട ഇടതുവലതു മുന്നണികള്‍ ജില്ലയില്‍ വ്യാപക അക്രമണങ്ങളും ദുഷ്പ്രചാരണങ്ങളും അഴിച്ചുവിട്ടിരുന്നു. അതിനെയെല്ലാം അതിജീവിച്ച് എന്‍ഡിഎ സഖ്യം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: