കൊല്ലം: ജില്ലയിലെ 11 നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളില്‍ കനത്ത സുരക്ഷയില്‍ സൂക്ഷിക്കും. വോട്ടെണ്ണല്‍ ദിവസം വരെ യന്ത്രങ്ങള്‍ ഇവിടെയായിരിക്കും. പൂട്ടി മുദ്രവച്ച സ്ട്രോങ് റൂമുകള്‍ക്ക് പോലീസ് കാവലുണ്ടാകും. യുപിജിഎസ് കരുനാഗപ്പള്ളി(കരുനാഗപ്പള്ളി മണ്ഡലം), ടൗണ്‍ എല്‍പി എസ് കരുനാഗപ്പള്ളി(ചവറ), ഗവ.എച്ച്എസ് എസ് ശാസ്താംകോട്ട(കുന്നത്തൂര്‍), ഗവ.ബോയ്സ് വിഎച്ച്എസ്എസ്, കൊട്ടാരക്കര (കൊട്ടാരക്കര), സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസ്, പത്തനാപുരം(പത്തനാപുരം), ഗവ.എച്ച്എസ്എസ് പുനലൂര്‍(പുനലൂര്‍), ഗവ.വിഎച്ച്എസ്എസ് കൊട്ടാരക്കര(ചടയമംഗലം), ഗവ.മോഡല്‍ ബോയ്സ് എച്ച്എസ്എസ്, തേവള്ളി, കൊല്ലം(കുണ്‍ണ്ടറ), സെന്റ് അലോഷ്യസ് എച്ച്എസ്എസ്, കൊല്ലം(കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍) എന്നിവിടങ്ങളിലാണ് വിവിധ മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: