നേരത്തെ വോട്ട് രേഖപ്പെടുത്തി പ്രമുഖരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും

Tuesday 17 May 2016 11:54 am IST

കോഴിക്കോട്: നേര ത്തെ വോട്ട് രേഖപ്പെടുത്തി പ്രമുഖരും ബിജെപി നേതാക്കളും എന്‍ഡിഎ സ്ഥാ നാര്‍ ത്ഥികളും.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ നന്മണ്ട എയുപി സ്‌കൂ ളിലെ 90-ാം നമ്പര്‍ ബൂ ത്തില്‍ വോട്ടു രേഖപ്പെടുത്തി. 101 വയസ്സിന്റെ നിറവിലെത്തിയ നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കൊയിലാണ്ടി ചെങ്ങോട്ട്കാവിലെ ചേലിയ യുപി സ്‌കൂളില്‍ രാവിലെ ഒമ്പതോടെ വോട്ട് രേഖപ്പെടുത്തി. എം.ടി. വാസുദേവന്‍ നായരും സംവിധായകന്‍ രഞ്ജിത്തും രാവിലെ ഒമ്പതോടെ കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കാഞ്ചനമാല ഉച്ചയ്ക്ക് 12.15ഓടെ മണാശേരി ഗവ. യുപി സ്‌കൂളില്‍ എത്തി വോട്ട് ചെയ്തു.
നടനും സംവിധായകനുമായ ജോയ് മാത്യു രാവിലെ ഒമ്പതോടെ മലാപ്പറമ്പ് എയുപി സ്‌കൂളില്‍ കുടുംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ബേപ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി. പ്രകാശ്ബാബു, നരിപ്പറ്റ ആര്‍എന്‍എം എച്ച്എസ്സിലെ 89-ാം നമ്പര്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു.
രാവിലെ ഏഴോടെയാണ് പ്രകാശ് ബാബു വോട്ട് ചെയ്തത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍ ബേപ്പൂര്‍ ഹൈസ്‌കൂളിലെ 30-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഒമ്പതോടെ ഭാര്യ സാവിത്രി, മക്കളായ ശ്രാവണ്‍, ശ്രുതി എന്നിവര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി സതീഷ്‌കുറ്റിയില്‍ രാവിലെ ഏഴോടെ ചേവായുര്‍ പ്രസന്റേഷന്‍ എച്ച്എസ്എസിലെ 92-ാം നമ്പര്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ അഡ്വ. സായ്‌ര സതീഷിനൊപ്പമാണ് അദ്ദേഹം എത്തിയത്.
തിരുവമ്പാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാലിന് കൊടുവള്ളി മണ്ഡലത്തിലെ വേനപ്പാറ ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളിലായിരുന്നു വോട്ട്. രാവിലെ എട്ടു മണിയോടെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
പേരാമ്പ്ര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുകുമാരന്‍ നായര്‍ കീഴരിയൂര്‍ പഞ്ചായത്തിലെ നമ്പ്രത്ത് കര യുപി സ്‌കൂളിലെ 109-ാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
കൊടുവള്ളി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അലി അക്ബര്‍ രാവിലെ 7.15 ഓടെ ചേവരമ്പലം ജിഎല്‍പി എസിലെ 93-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
എലത്തൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.വി. രാജന്‍ ഉണ്ണികുളം ജിഎല്‍പി സ്‌കൂളിലെ പോ ളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ബാലുശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ കിനാലൂര്‍ ഗവ. യുപി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 7.30ഓടെ ഭാര്യ രേഷ്മയ്‌ക്കൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.
കുറ്റിയാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി ആയഞ്ചേരി നാളോം കോറോല്‍ എല്‍പി സ്‌കൂളില്‍ രാവിലെ എട്ടേമുപ്പതോടെ എത്തി വോട്ട് രേഖപ്പെടുത്തി.
വടകര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ്‌കുമാറിന് നാദാപുരം മണ്ഡലത്തിലായിരുന്നു വോട്ട്. വൈകിട്ട് നാലോടെ വളയം നോര്‍ത്ത് എല്‍പി സ്‌കൂളിലെ നാലാം നമ്പര്‍ ബൂത്തിലെത്തി അദ്ദേഹം വോട്ട് ചെയ്തു. ബിജെപി യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളും അദ്ദേഹത്തിന്‍ ഒപ്പമുണ്ടായിരുന്നു.
നാദാപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ കുറ്റിയാടി മണ്ഡലത്തിലെ കുന്നുമ്മല്‍ എംഎല്‍പി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിലായിരുന്നു വോട്ട്. രാവിലെ എട്ടോടെ അമ്മ ദേവിക്ക് ഒപ്പമെത്തിയാണ് എം.പി. രാജന്‍ വോട്ട് ചെയ്തത്.
കൊയിലാണ്ടി മണഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രജിനേഷ് ബാബുവിന് ആവിക്കല്‍ സീനിയര്‍ ബേസിക് സ്‌കൂളിലായിരുന്നു വോട്ട്. രാവിലെ ഏഴു മണിയോടെ പോളിംഗ് ബൂത്തിലെത്തി അദ്ദേഹം വോട്ടവകാശം വിനിയോഗിച്ചു. ബിജെപി ജില്ലാ സെക്രട്ടറി വി.കെ. ജയന്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പ്രഹ്ലാദന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.പി. വ്യാസന്‍ എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

നാദാപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ അമ്മയ്ക്കും
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തി വോട്ട് ചെയ്ത് മടങ്ങുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.