കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വെബ് ക്യാമറയില്‍ പകര്‍ത്തി ഇലക്ഷന് കമ്മീഷന് തത്സമയം നല്കി. വെബ് ക്യാമറ ദൃശ്യങ്ങള്‍ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് മുഖേനയാണ് ഇലക്ഷന് കമ്മീഷന് ലഭ്യമാക്കിയത്. സംസ്ഥാന ഐടി മിഷനും, അക്ഷയ ജില്ലാ മിഷനും സംയുക്തമായാണ് ജില്ലയിലെ 263 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകളില്‍ വെബ് ക്യാമറ സൗകര്യം ഒരുക്കിയത്. 161 പ്രശ്നബാധിത ബൂത്തുകളിലും 102 അതീവ ജാഗ്രതാ ബൂത്തുകളിലും നിരീക്ഷണം ശ്കതമാക്കുന്നതിന്റെ ഭാഗമായാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: