കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ കാരശ്ശേരി എച്ച്എന്സികെ എംഎയുപി സ്കൂളില്‍ ഇന്നലെ വോട്ടു ചെയ്യാനെത്തിയവരില്‍ താരമായത് താരം.
രണ്ടരയടിയോളം ഉയരമുള്ള സിനിമാതാരം ബാലകൃഷ്ണന് സകുടുംബം വോട്ട് ചെയ്യാനെ ത്തിയത് രാവിലെ പത്തരയോടെയാണ്. ആറ് വയസ്സുകാരായ തന്റെ ഇരട്ടക്കുട്ടികളെ ഇരുവശത്തുമായി ചേര്‍ത്ത് നിര്‍ത്തി ബൂത്തിലേക്ക് നടന്നടുത്ത ബാലകൃഷ്ണന് നാട്ടുകാരുടെ സ്വന്തം താരമാണ്.
മിമിക്രികലാകാരനും പാര്‍ട്ട് ടൈം മജീഷ്യനുമാണ് അദ്ദേഹം. കൗതുകംപൂണ്ട് അടുത്ത് കൂടിയ ഫോട്ടോഗ്രാഫര്‍മാരെ കണ്ടപ്പോള്‍ താരവും കുടുംബവും ഹാപ്പിയായി. ഒറ്റയ്ക്ക് നിന്നുള്ള പടം വേണ്ട മക്കളായ അഭിനവും, അഭിനന്ദും ഭാര്യ അനിതയും അമ്മ ചക്കിയുമെല്ലാം ഉള്‍പ്പെട്ട ഗ്രൂപ്പ് ഫോട്ടോ യെടുത്താല്‍ മതിയെന്നായി ബാലകൃഷ്ണന്. അച്ഛന്റെയും അച്ഛമ്മയുടെയും ഐഡന്റിറ്റി കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് അച്ചന്റെ കൈപിടിച്ച് മുന്നോട്ട് നടന്ന് ഇരട്ടക്കുട്ടികളും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു.
കാരശ്ശേരി എന്‍കെ മരമില്ലില്‍ ജീവനക്കാരനായ നാലരരിക്കുന്നത്ത് ബാലകൃഷ്ണന് ഒരു കലാകാരനായി അറിയ പ്പെടാനാണ് ആഗ്രഹിക്കുന്നത്.
അത്ഭുതദ്വീപ്, ബെസ്റ്റ് ആക്ടര്‍, യക്ഷിയും ഞാനും, തെക്ക് തെക്കൊരു ദേശത്ത്, യു കേന് ഡു എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: