മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വളരെ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി ഗിരി പാമ്പനാല്‍ വേനപ്പാറ ലിറ്റില്‍ ഫഌവര്‍ സ്കൂളിലെ 36-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. ഇടത് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസ് തോട്ടുമുക്കം ഗവ: യു പി സ്കൂളിലെ 123-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം. ഉമ്മര്‍ മാസ്ററര് താമരശേരി പളളിപ്പുറം യു പി യിലെ 14-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 7 മണിയോടെ വോട്ട് രേഖപ്പെടുത്തി . എന്ന് നിന്റെ മൊയ്തീന് സിനിമയിലൂടെ പ്രശസ്തമായ കാഞ്ചന മാല മണാശേരി ഗവ: യുപി സ്കൂളിലെ 98-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: