കടല്‍ക്ഷോഭം രൂക്ഷം; ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Tuesday 17 May 2016 6:20 pm IST

ആലപ്പുഴ: ആലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷം. പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, ഒറ്റമശ്ശേരി, ആയിരംതൈ, കരൂര്‍, വാടയ്ക്കല്‍, പുറക്കാട് പതിനെട്ടാം വാര്‍ഡ്, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭമുണ്ടായത്. നിരവധി വീടുകള്‍ അപകട ഭീഷണിയിലായതിനെത്തുടര്‍ന്ന് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു. ഇത് സംബന്ധിച്ച്‌ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു. പള്ളിത്തോട്, അന്ധകാരനഴി, വാടയ്ക്കല്‍ പ്രദേശങ്ങളിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. ദുരിതം വിലയിരുത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം വിളിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.