പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് ശ്രീപാദ് നായിക് അടക്കം 22 സ്ഥാനാര്‍ഥികളുടെ പേര് ഉള്‍പ്പെടുന്ന പട്ടികയാണു പുറത്തുവിട്ടത്. പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന നേതാവ് ലക്ഷ്മികാന്ത് പര്സേകര്, പ്രതിപക്ഷ നേതാവ് മനോഹര്‍ പരീക്കര്‍, മറ്റു നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആദ്യ പട്ടിക ബി.ജെ.പി പുറത്തിറക്കിയത്. മഹരാഷ്ട്രാവാദി ഗോമന്ദക് പാര്‍ട്ടി (എംജിപി)യുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ധാരണയായിട്ടുണ്ട്.
മാര്‍ച്ച് മൂന്നിനാണ് ഗോവയില്‍ വോട്ടെടുപ്പ്. 40 അംഗ നിയമസഭയില്‍ 31 സീറ്റില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ട്. എട്ടു സീറ്റില്‍ എംജിപിയും ഒരു സ്വതന്ത്രനും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: