കുഞ്ഞുങ്ങളെ പരിചരിക്കാം, ശ്രദ്ധയോടെ

Tuesday 17 May 2016 6:47 pm IST

കുഞ്ഞുങ്ങളെ കുളിപ്പിക്കുക എന്ന് പറഞ്ഞാല്‍ അത് അത്ര എളുപ്പമുള്ള ജോലിയല്ല. കുറേ വെള്ളവും സോപ്പും ഉപയോഗിച്ച് അവരെ അങ്ങനെ കുളിപ്പിച്ചെടുക്കാനും പറ്റില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ അത് ക്ഷണിച്ചുവരുത്തുന്ന അപകടം നിസാരമായിരിക്കുകയുമില്ല. പണ്ടുകാലത്ത് മുത്തശ്ശിമാരായിരുന്നു കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. പാളയിലും കാല് നീട്ടിവച്ച് അതില്‍ കിടത്തിയുമൊക്കെയായിരുന്നു അവരത് ചെയ്തിരുന്നത്. എണ്ണതേച്ച് നന്നായി മസാജ് ചെയ്യാനും അവര്‍ ശ്രദ്ധിച്ചിരുന്നു. കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വന്തം കുഞ്ഞിനെ കുളിപ്പിക്കാന്‍ ആരുടേയും സഹായം തേടേണ്ടതില്ല. കുളിക്ക് മുമ്പ് ദേഹത്ത് വെളിച്ചെണ്ണ മൃദുവായി തേച്ച് പിടിപ്പിക്കുക. കുഞ്ഞിനെ നിത്യവും തിളപ്പിച്ചാറിയ വെള്ളത്തില്‍ മാത്രം കുളിപ്പിക്കുക. സോപ്പ് ഉപയോഗിക്കുകയാണെങ്കില്‍ ബേബി സോപ്പ് മാത്രം ഉപയോഗിക്കുക. കുളിപ്പിക്കുമ്പോള്‍ ചെവിയിലും മറ്റും വെള്ളം കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തലയില്‍ വെള്ളം ഒഴിക്കുമ്പോള്‍ കുഞ്ഞിനെ കമിഴ്ത്തികിടത്തണം. വെള്ളം കയറിയാല്‍ പഞ്ഞികൊണ്ടോ വൃത്തിയുള്ള തുണികൊണ്ടോ ഒപ്പണം. മൃദുവായി വേണം കുഞ്ഞുങ്ങളുടെ തല തുവര്‍ത്തേണ്ടത്. കുഞ്ഞിനു മാത്രമായി കുറച്ച് ടവ്വലുകള്‍ സൂക്ഷിക്കുക. മറ്റാരെങ്കിലും ഉപയോഗിച്ച ടവ്വലുകളും കണ്‍മഷിയും ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക. മൂക്കിന്റെയും ചെവിയുടെയും അകം വൃത്തിയാക്കാന്‍ ശ്രമിക്കണ്ട. തുണിയോ ബഡ്‌സോ ഉപയോഗിക്കുമ്പോള്‍ കര്‍ണപുടത്തിന് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ചെവിയില്‍ വാക്‌സ് അടിഞ്ഞ് പ്രശ്‌നമുള്ളതായി തോന്നിയാല്‍ ഡോക്ടറെ കാണിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.