ഹിന്ദു മതത്തില്‍ പലദേവതകളെ കുറിച്ച് കാണാന്‍ കഴിയും. ഭാരതത്തില്‍ ഓരോപ്രദേശത്തും വ്യത്യസ്തമായ ആചാരങ്ങളാണ് നിലനില്‍ക്കുന്നത് പലതരത്തിലുള്ള സംസ്കാരം പുലര്‍ത്തുന്നവരാണ് ഇവിടെ ഉള്ളവര്‍. പലദേശക്കാരും പലനാടുവാഴികളും ഭരിച്ചനാടാണിത്. അതുകാരണം ഓരോരുത്തരുടേയും സംസ്കാരത്തിനനുസരിച്ചുള്ള ആരാധനാസമ്പ്രദായങ്ങളും പലദേവതാ സമ്പ്രദായങ്ങളും ഇവിടെ നിലവില്‍വന്നു.
എന്നാല്‍ എല്ലാത്തിലും കുടികൊള്ളുന്ന ശക്തി ഒന്നുതന്നെയാണ്. മാലയായാലും കമ്മലായാലും വളയായാലും എല്ലാം സ്വര്‍ണ്ണത്താല്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലെല്ലാം കുടികൊള്ളുന്ന ശക്തി ഒന്നുതന്നെയാണ്. ആ ഏകദൈവത്തെയാണ് നാം സാക്ഷാത് ക്കരിക്കേണ്ടത്. ആ പലദേവതകളെ കുറിച്ചും നമ്മുടെ ഉള്ളിലും ഉണ്ട്. അത് എന്നും എങ്ങും നിറഞ്ഞ് നില്ക്കുന്ന ഈശ്വരചൈതന്യം തന്നെയാണ്. അലറുന്ന സമുദ്രത്തിലും കരയുന്ന കാക്കയിലും പാടുന്ന കുയിലിലും ആശക്തി നിറഞ്ഞ് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: