തലപ്പുഴ : നിയസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലപ്പഴ 44ല്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം നടത്തിയ അക്രമത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തലപ്പുഴയില്‍ പ്രതിഷേധപ്രകടനം നടത്തി.
ബിജെപി ജില്ലാജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി സി.കെ ഉദയന്‍, ആര്‍എസ്സ്എസ്സ് നേതാക്കളായ എം.രജീഷ്, വി.എ.സുരേഷ്, പ്രദീപ്കുമാര്‍, ഷാജി മാനന്തവാടി, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍പ്രേം, ബിഎംഎസ് മേഖലാസെക്രട്ടറി കെ.വി.സനല്‍കുമാര്‍, പി.കെ.വീരഭദ്രന്, മധുസൂദനന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: