ആലപ്പുഴ: ജില്ലയില്‍ ഘടകകക്ഷികളെ ബലികൊടുത്ത് കോണ്‍ഗ്രസ് സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയതായി ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനും ജില്ലാ പ്രസിഡന്റ് കെ. സോമനും പ്രസ്താവനയില്‍ ആരോപിച്ചു. ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ ഫലം വരുമ്പോള്‍ ഈ ധാരണ പുറത്തറിയുമെന്നും നേതാക്കള്‍ പറഞ്ഞു. എന്‍ഡിഎ വിജയം തടയാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ജില്ലയില്‍ വ്യാപകമായി വോട്ടു മറിക്കല്‍ നടത്തിയതായും അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: