ആലപ്പുഴ: വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നുവരെ എസ്ഡിവി സെന്റിനറി ഹാളില്‍ വരണാധികാരികള്‍ക്ക് നേരിട്ടു സമര്‍പ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്. ഗിരിജ അറിയിച്ചു. ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളില്‍ സ്ഥാപിക്കുന്ന പെട്ടികളില്‍ ഒമ്പതു മണ്ഡലങ്ങളില്‍നിന്നുമുള്ള വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ നിക്ഷേപിക്കാം. ഒരു മണിക്കു ശേഷം തപാല്‍ മുഖേന ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളേ സ്വീകരിക്കൂ. ഇതിനു ശേഷം ലഭിക്കുന്നവ നേരിട്ടു സ്വീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: