ആലപ്പുഴ: വനിതാ-ശിശു ആശുപത്രിയില്‍ അമ്മ ഉപേക്ഷിച്ചതും ആശുപത്രി അധികൃതരുടെ സംരക്ഷണത്തിലിരുന്നതുമായ 18 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം വാത്സല്യം ശിശുഭവന് അധികൃതര്‍ക്ക് കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. മുരളിധരന് പിള്ള, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സാബു ജോസഫ്, ജില്ലാ ശിശു സംരക്ഷണ സമിതിയംഗം കെ.കെ.ജോസഫ്, മറ്റു ആശുപത്രി അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കുട്ടിയെ കൈമാറിയത്. മാതാപിതാക്കള്‍ക്ക് കുട്ടിയെ തുടര്‍ന്ന് വളര്‍ത്തുന്നതിന് ആഗ്രഹം ഉണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ആലപ്പുഴ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ മുമ്പാകെ 60 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം. അല്ലാത്ത പക്ഷം കുട്ടിയെ ദത്ത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477-2241644.
പ്രതികരിക്കാൻ ഇവിടെ എഴുതുക: