ബിജെപിക്ക് മൂന്നു സീറ്റ്

Tuesday 17 May 2016 10:16 pm IST

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജപിക്ക് മൂന്നു സീറ്റ് ലഭിച്ചു.13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി അഞ്ചു സീറ്റുകളും കോണ്‍ഗ്രസ് നാലു സീറ്റുകളും ഒരെണ്ണം സ്വതത്ര സ്ഥാനാര്‍ത്ഥിയും നേടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേകളില്‍ എഎപിക്ക് 12 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. അതിനിടെ വിമതനായി ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി രാജേന്ദ്ര തന്‍വറെ പാര്‍ട്ടിയിലെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതോടെ കോണ്‍ഗ്രസിന്റെ സീറ്റുനില അഞ്ചിലേക്കെത്തും. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നായിരുന്നു എഎപിയുടെ പ്രതീക്ഷ. എന്നാല്‍ ഇതെല്ലാം തകര്‍ത്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 54.2 ശതമാനം വോട്ട് നേടിയ എഎപിക്ക് ഇത്തവണ 29.9 ശതമാനം വോട്ടുനേടാന്‍ മാത്രമാണ് സാധിച്ചത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 34.11 ശതമാനം വോട്ട് ലഭിച്ച ബിജെപി ഇത്തവണ 32.2 ശതമാനം വോട്ട് നേടി. അതേസമയം കഴിഞ്ഞ വര്‍ഷം 9.7 ശതമാനം വോട്ടുമാത്രം ലഭിച്ച കോണ്‍ഗ്രസിന്് 24.87 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്്. ഈ തെരഞ്ഞെടുപ്പ് കേജ്‌രിവാള്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.