ലേഖകനെ ഓഫീസില്‍ക്കയറി മര്‍ദ്ദിച്ചു

Tuesday 17 May 2016 10:22 pm IST

 

തിരുവനന്തപുരം: പത്രലേഖകനെ മൂന്നംഗ സംഘം ഓഫീസില്‍ക്കയറി മര്‍ദ്ദിച്ചവശനാക്കി. ഫ്‌ളാഷ് പത്രത്തിന്റെ നെയ്യാറ്റന്‍കര ലേഖകന്‍ എല്‍. കുട്ടപ്പനെയാണ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഓഫീസില്‍


എല്‍. കുട്ടപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

എത്തിയ സംഘം കുട്ടപ്പനെ മര്‍ദ്ദിച്ചവശനാക്കിയശേഷം കമ്പ്യൂട്ടറും മറ്റും അടിച്ച് തകര്‍ക്കുകയായിരുന്നു. മുഖത്തും നെഞ്ചിനും പരിക്കേറ്റ കുട്ടപ്പനെ പോലീസ് എത്തി നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നെയ്യാറ്റിന്‍കര പ്രദേശങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കൈയേറ്റ ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടുന്നില്ല. സാമൂഹ്യ വിരുദ്ധര്‍ക്ക് കൂട്ട് നില്‍ക്കുന്ന നടപടിയാണ് നെയ്യാറ്റിന്‍കര പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം സെക്രട്ടറി അജിത്കുമാര്‍ പറഞ്ഞു. പ്രതികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.