സോളാര്‍ മേല്‍ക്കൂര പദ്ധതി: ലോക ബാങ്ക് 625 ദശലക്ഷം ഡോളര്‍ വായ്പ നല്‍കും

Tuesday 17 May 2016 11:22 pm IST

ന്യൂദല്‍ഹി: മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്ക് ലോകബാങ്ക് 625 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം പ്രഖ്യാപിച്ചു. ലോകബാങ്ക് ബോര്‍ഡ് പരിശുദ്ധ ഊര്‍ജ്ജം നിര്‍മ്മിക്കുന്നതിനു പുറമേ ക്ലൈമറ്റ് ഇന്‍വസ്റ്റുമെന്റ് ഫണ്ടില്‍നിന്ന് 120 ദശലക്ഷം ഡോളര്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ ഊര്‍ജ്ജോല്‍പ്പാദന രംഗത്ത് വമ്പിച്ച കുതിപ്പിനു സഹായകമാണിത്. രാജ്യത്തെമ്പാടുമായി 400 മെഗാ വാട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനാണ് സോളാര്‍ മേല്‍ക്കൂര പദ്ധതി വഴി ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.