മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് കേറ്റുപാടുകള്‍ സംഭവിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്കി. നെഗ്രോസ് ദ്വീപിലെ ഡുമാഗേറ്റ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ ശക്തമായ കുലുങ്ങി. ആളുകള്‍ ഓഫീസുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ നിന്നുമൊക്കെ പുറത്തേക്ക് ഓടി. ടയ്സണ്‍ നഗരത്തില്‍ വീടിന്റെ മതില് തകര്‍ന്നുവീണ് ഒരു കുട്ടി മരിച്ചു. പലസ്ഥലങ്ങളിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: