കമലിന് മറുപടിയുമായി സുരേഷ്‌ഗോപി ഫാന്‍സ്

Tuesday 17 May 2016 11:28 pm IST

കൊടുങ്ങല്ലൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയെ അപമാനിച്ച സംവിധായകന്‍ കമലിന്റെ (യഥാര്‍ത്ഥ പേര് കമാലുദ്ദീന്‍) വീടിന് മുന്നില്‍ സുരേഷ്‌ഗോപി ഫാന്‍സിന്റെ ഫഌക്‌സ് ബോര്‍ഡ്. കമലിന് മറുപടിയുമായാണ് സുരേഷ്‌ഗോപി ഫാന്‍സ് രംഗത്തെത്തിയിട്ടുള്ളത്. ''ഒരു രൂപയുടെ സഹായം പോലും നാടിനോ നാട്ടുകാര്‍ക്കോ ചെയ്യാത്ത തന്നെപ്പോലെയുള്ള വര്‍ഗീയവാദിക്ക് സുരേഷ്‌ഗോപിയെന്ന പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന പൊതുജനസേവകനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളത് കമാലുദ്ദീനേ'' എന്നെഴുതിയ ബോര്‍ഡാണ് കമലിന്റെ വീടിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത്. സുരേഷ്‌ഗോപി നരേന്ദ്രമോദിയുടെ അടിമയാണെന്ന് കഴിഞ്ഞ ദിവസം കമല്‍ പറഞ്ഞിരുന്നു. നരേന്ദ്രമോദിയെ നരാധമനെന്നും കമല്‍ വിശേഷിപ്പിച്ചിരുന്നു. സംസ്ഥാനമെമ്പാടും കമലിനെതിരെ വന്‍പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് ഉണ്ടായത്. അതേസമയം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍, ദിലീപ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖര്‍ പത്തനാപരത്തുപോയി കെ.ബി. ഗണേഷ്‌കുമാറിനുവേണ്ടി പ്രചാരണം നടത്തിയെങ്കിലും അതിനെതിരെ ഒരു വാക്കുപോലും ഉരിയാടാത്ത കമാലുദ്ദീനാണ് സുരേഷ്‌ഗോപിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.