തിരുവനന്തപുരം: അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐബിഇഎയുടെ നേതൃത്വത്തില്‍
രാജ്യവ്യാപകമായി ഇന്നും നാളെയും പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കും. 20ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കും. സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ആഹ്വാനപ്രകാരമാണ് പണിമുടക്ക്.
അഞ്ച് അസോസിയേറ്റ് ബാങ്കുകളും സംയോജിപ്പിക്കുവാനുള്ള നിര്‍ദ്ദേശം യൂണിയന് അംഗീകരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചുവരികയാണ്. എന്നാല്‍ ആ നിര്‍ദ്ദേശം നിരാകരിച്ചുകൊണ്ടാണ് എസ്ബിഐ ഏകാധിപത്യപരമായ രീതിയില്‍ അവര്‍ക്ക് അസോസിയേറ്റ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകളിലുള്ള ഭൂരിപക്ഷം ഉപയോഗിച്ച് എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം അടിച്ചേല്‍പ്പിച്ചതെന്ന് എഐബിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി.ജോസണ്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: