ടിക്കറ്റ് നിരക്കില്‍ ഇളവുമായി സ്‌പൈസ് ജെറ്റ്

Wednesday 18 May 2016 10:14 am IST

ന്യൂദല്‍ഹി: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി സ്‌പൈസ് ജെറ്റ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. 511 രൂപ മുതല്‍ ആഭ്യന്തരയാത്ര നടത്താമെന്നാണ് സ്‌പൈസ് ജെറ്റിന്റെ വാഗ്ദാനം. വിദേശയാത്രയാണെങ്കില്‍ നികുതികളെല്ലാം ഒഴിവാക്കി 2,111 രൂപ മുതല്‍ തുടങ്ങും. സ്‌പൈസ് ജെറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തരയാത്രയില്‍ ഡെറാഡൂണ്‍, ഉദയ്പൂര്‍, ജെയ്പൂര്‍, ഗോവ, പോര്‍ട്ട് ബ്ലെയര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് നിരക്ക് കുറഞ്ഞ് യാത്ര ചെയ്യാന്‍ സാധിക്കും. ബാങ്കോക്ക്, കൊളംബോ, ദുബായ്, മസ്‌ക്കറ്റ് തുടങ്ങിയ റൂട്ടുകളിലേക്കാണ് വിദേശയാത്രകളിലെ ഓഫര്‍. ചൊവ്വ അര്‍ദ്ധരാത്രിമുതല്‍ മുതല്‍ വെള്ളിയാഴ്ച വരെ മൂന്നു ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രത്യേക ടിക്കറ്റ് നിരക്കില്‍ ഈ വര്‍ഷം ജൂണ്‍ സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാം. അന്താരാഷ്ട്ര യാത്രകള്‍ ജൂണിനും ജൂലൈയ്ക്കും ഇടയില്‍ നടത്തിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്‌പൈസ് ജെറ്റ് നെറ്റ്‌വര്‍ക്കിലുള്ള ഡയറക്ട് ഫ്‌ളൈറ്റുകള്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം ബാധകമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.