തൃക്കരിപ്പൂരില്‍ പരക്കെ സിപിഎം ആക്രമം

Wednesday 18 May 2016 1:22 pm IST

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരും പരിസര പ്രദേശങ്ങളിലും പരക്കെ സിപിഎം ആക്രമം അരങ്ങേറി. തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നിരുന്നു. ഇതിനെ ബിജെപി ശക്തമായി എതിര്‍ത്തതാണ് ആക്രമണത്തിന് കാരണം. ജില്ലയിലെ ഏഴോളം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. ബിജെപി തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ വി സുധാകരന്റെ എടാട്ടുമ്മലിലെ വിടുംവിട്ടു മുറ്റത്ത് നിരത്തിയിട്ട അംബാസിഡര്‍ കാറും തച്ചു തകര്‍ത്തു . ബി ജെ പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയംഗം ടി എം നാരായണന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ചു. റിക്ഷയുടെ മുകള്‍ഭാഗത്ത് പെട്രോള്‍ ഒഴിച്ച് തീ കൊടുത്തതാണ് ഓട്ടോ റിക്ഷ കത്തിച്ചത് . വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും ബൈക്കില്‍ എത്തീയ ആക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ചെവ്വഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. വാഹനത്തിലെത്തിയ ഏഴംഗ സിപിഎം ക്രിമിനല്‍ സംഘമാണ് ആക്രമത്തിന് പിന്നില്‍ . പിലിക്കോട് വയലിലെ ബൂത്ത് ലെവല്‍ ഓഫീസറായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് അനുഭാവി റിട്ട അദ്ധ്യാപകന്‍ കെ വി ശശിധരന്റെ വീട്ടുമുറ്റത്ത് നിര്‍ ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പിലിക്കോട് 105 ബൂത്തിലെ ബി എല്‍ .ഒ ആയിരുന്നു. തിരെഞ്ഞെടുപ്പ് സംബന്ധിച്ച രേഖകളും ബാങ്ക് പാസ് ബുക്ക്, എല്‍ ഐ സി രേഖകളും സ്‌കൂട്ടരോടൊപ്പം കത്തിനശിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ഇരുപാര്‍ട്ടി നേതൃത്വങ്ങളും നിര്‍ദ്ദേശം നല്‍കി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.