പത്തനാപുരം: 11 ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ്കന് പിടിയില്‍. പിറവന്തൂര്‍ ലീനാവിലാസത്തില് സുനില്‍ (55) ആണ് പിടിയിലായത്. പത്തനാപുരം ബവ്കോ ഔട്ട്ലറ്റില് നിന്നും അമിതഅളവില്‍ മദ്യം വാങ്ങി ഇറങ്ങിയപ്പോഴാണ് സുനില്‍ പിടിയിലാകുന്നത്. മദ്യം സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ മാസവും വിദേശമദ്യവുമായി സുനിലിനെ പോലീസ് പിടികൂടിയിരുന്നു. വന്‍തോതില്‍ മദ്യം വാങ്ങി മേഖലയില്‍ ചില്ലറ വില്പന നടത്തുന്നയാളാണ് പിടിയിലായ സുനില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനാപുരം എസ്ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: