കൃതയുഗത്തിലെ പ്രധാന ധര്‍മ്മം ധ്യാനമാണ്. ധ്യാനിക്കുന്നവന് യജമാനനും ചിത്തവൃത്തികള്‍ ഹവിസ്സും ഭഗവാന്റെ രൂപം അഗ്നിയുമത്രേ. ചിത്തവൃത്തികളെ ഭഗവാനിലേയ്ക്ക് സമര്‍പ്പിക്കുന്നത് യജ്ഞകരണം.ത്രേതായുഗത്തിലെ ധര്‍മ്മം വേദങ്ങളില്‍ പ്രതിപാദിക്കുന്ന അഗ്നിഷ്ടോമം, അതിരാത്രം, സോമയാഗം തുടങ്ങിയയ യാഗങ്ങള്‍ തന്നെ.
ദ്വാപരയുഗത്തിലെ ധര്‍മ്മം ദേവപൂജ യജ്ഞമാണ്. കാരുണ്യ ശാലിയായ ഭഗവാന് ഭക്തന്മാരുടെ പൂജ നേരിട്ട് സ്വീകരിക്കാനും അനുഗ്രഹിക്കാനും വേണ്ടി തന്റെ ചൈതന്യം വിഗ്രഹങ്ങളില്‍ സ്വയം വിന്യസിക്കുകയാണ് ചെയ്യുന്നത്. ആവിഗ്രഹങ്ങലാണ് അഗ്നി അഭിഷേകം, അലങ്കാരം, പൂജ, നിവേദ്യം, പുഷ്പാഞ്ജലി, സ്തുതി, പ്രദക്ഷിണം, നമസ്ക്കാരം ഇവയാണ് ഹവിസ്സ്.
ഇവയില്‍ ഏതെങ്കിലും ഒന്ന്ചെയ്യുന്നവന് പോലും യജമാനനാണ്. കലിയുഗത്തില്‍ ഹരിനാമ കീര്‍ത്തനമാണ് പ്രധാന ധര്‍മ്മം. സ്നേഹത്തോടെ ഭഗവാന് സേവനം എന്ന ഹവിസ്സിനെ ഭഗവാനാകുന്ന അഗ്നിയിലേയ്ക്ക് സമര്‍പ്പിക്കുന്ന ഭക്തന്മാരാണ് യജമാനന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: