ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് മുയാലം തട്ട് കോളനിയുടെ പൊതുസ്ഥലത്ത് സ്ഥാപിച്ച അംബേദ്കര്‍ പ്രതിമ സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതില്‍ പട്ടികജാതി വര്‍ഗ ഐക്യവേദി ശക്തിയായി പ്രതിഷേധിച്ചു. പ്രതിമ സ്ഥാപിക്കുമ്പോള്‍ തന്നെ പ്രദേശത്തെ ഇടത് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. വേദി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ബാലന് മാവിച്ചേരി, രാധാകൃഷ്ണന് കടൂര്‍, പത്മനാഭന് മൊറാഴ തുടങ്ങിയവര്‍ സംഭവ സ്ഥലംസന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: