അവധിക്കാല അധ്യാപക പരിശീലനം

Wednesday 18 May 2016 9:13 pm IST

കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാ പരിധിയിലെ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുളള അവധിക്കാല പരിശീലനത്തിന്റെ മൂന്നാംഘട്ടം 23 മുതല്‍ 27 വരെ നടക്കും. മൂന്നാംഘട്ട പരിശീലനത്തില്‍ എല്‍പി വിഭാഗം വാരം യു പി സ്‌കൂളിലും, യു പി സോഷ്യല്‍ സയന്‍സ്, യു പി ഉറുദു-കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സിയിലും, യുപി സയന്‍സ് - ഗവ.യുപി സ്‌കൂള്‍ മുഴത്തടത്തും നടക്കും. യുപി അറബിക്, യുപി സംസ്‌കൃതം അധ്യാപകര്‍ കണ്ണൂര്‍ സൗത്ത് ബിആര്‍സിയില്‍ നടക്കുന്ന പരിശീലനത്തിലാണ് പങ്കെടുക്കേണ്ടത്. പങ്കാളികള്‍ ടെക്സ്റ്റ് ബുക്കും ഹാന്റ്ബുക്കും കൊണ്ടുവരേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ബാക്കിയുളള മുഴുവന്‍ അധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ബിപിഒ അറിയിച്ചു. പാപ്പിനിശ്ശേരി ഉപജില്ലയിലെ പ്രൈമറി വിഭാഗം അധ്യാപക പരിശീലനത്തിന്റെ മൂന്നാംഘട്ടം 23 മുതല്‍ 27 വരെ നടക്കും. വളപട്ടണം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യുപി വിഭാഗം സയന്‍സ്, ഹിന്ദി, സംസ്‌കൃതം, എല്‍പി അറബിക് എന്നീ വിഷയങ്ങളിലും മയ്യില്‍ ബിആര്‍സിയില്‍ യുപി ഉറുദു പരിശീലനത്തിലും ബന്ധപ്പെട്ട അധ്യാപകര്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.