കണ്ണൂര്‍: ജില്ലാ ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ ആകാശവാണിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി ജില്ലയിലെ 860 ഗ്രന്ഥശാലകളിലും റേഡിയോ നല്കാന് ലൈബ്രറി കൗണ്‍സില്‍ പദ്ധതി രൂപീകരണ ശില്‍പ്പശാല തീരുമാനിച്ചു. എല്‍പി സ്കൂള്‍മുതല്‍ കോളേജ് തലം വരെയും വീട്ടമ്മമാര്‍ക്കുമാണ് വിവിധ ഘട്ടങ്ങളിലായി മല്‍സരം നടത്തുക.പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ലൈബ്രറികളും ഹരിത ഗ്രന്ഥാലയം പദ്ധതികള്‍ നടപ്പാക്കും. പ്ലാസ്റ്റിക്ക് പരമാവധി കുറച്ചു കൊണ്ടാണ് വായനശാലകള്‍ പദ്ധതി നടപ്പാക്കുക. ലൈബ്രറികളില്‍ പച്ചക്കറി തോട്ടവും ടെറസ്സ് കൃഷിയും നടപ്പാക്കും. ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി എനര്‍ജി മാനേജ്മെന്റ്സെന്ററുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടികളും എല്‍ഇഡി ബള്‍ബുകളും വിതരണം ചെയ്യും.
മൈക്ക് സെറ്റും, കമ്പ്യൂട്ടറും ഉള്‍പ്പെടെ 50 ലക്ഷം രൂപയുടെ പദ്ധതിയാണ് ഈ വര്‍ഷം ഗ്രന്ഥശാലകള്‍ മുഖേന നടപ്പാക്കുക. അന്യ ഭാക്ഷ സംസാരിക്കുന്നരെ കേന്ദ്രീകരിച്ച് സമാജങ്ങളും മറുനാടന്‍ എഴുത്ത് കാരുടെ സംഗമവും സംഘടിപ്പിക്കും. സംരഭകത്വ ക്ലബ്ബുകള്‍, സോഫ്റ്റ്വെയര് വിതരണം, ഗ്രാമീണ ചലച്ചിത്രോല്‍സവം, വനിതാ കൂട്ടായ്മ എന്നിവയും സംഘടിപ്പിക്കും. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിന് 500 ലൈബ്രറികളില്‍ ശാസ്ത്ര സാമൂഹ്യ വായന മൂല സ്ഥാപിക്കും. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ശില്‍പ്പശാല ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് സെക്രട്ടറി അഡ്വ പി അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു. മികച്ച ലൈബ്രറി പ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരം നേടി കവിയൂര്‍ രാജഗോപാലന്‍, ജിഡി നായര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. വനിതാ വായനാമല്‍സരം ജില്ലാതല വിജയികള്‍ക്ക് സമ്മാനം നല്കി. ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ ബി.മുഹമ്മദ് അഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി. സുഗതന്, ആകാശവാണി അസി. സ്റ്റേഷന് ഡയരക്ടര്‍ കെ.ബാലചന്ദ്രന്, ശുചിത്വ മിഷന്അസി കോര്‍ഡിനേറ്റര്‍ ഇ.മോഹനന്, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, മലപ്പട്ടം പ്രഭാകരന്, എ.സുധ, ജിഡി നായര്‍, കെ.പി.രാമകൃഷ്ണന്, കെ.പത്മനാഭന്, എം.മോഹനന്, മാത്യു പുതുപറമ്പില്‍, ടി.പി.കുഞ്ഞിക്കണ്ണന്, എം.ശ്രീനേഷ്, എ.ശ്രീധരന് എന്നിവര്‍ സംസാരിച്ചു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. പി.കെ.ബൈജു സ്വാഗതവും യു ജനാര്ദ്ദനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: