ഇരിട്ടി: യോഗ പൂര്‍ണ്ണ ജീവിതത്തിനുള്ള ചര്യ എന്ന സന്ദേശവുമായി ആരംഭിച്ച നന്മ യോഗ പരിശീലന ക്യാമ്പിന് നിടിയോടിയില്‍ തുടക്കമായി. നന്മ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ചാരിറ്റബിള്‍ സൊസൈറ്റി, നിടിയോടി സാക്ഷരതാമിഷന്‍ തുടര്‍ വിദ്യാകേന്ദ്രം, ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയം, നിടിയോടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പടിയൂര്‍ നിടിയോടി വയോജന വിശ്രമ കേന്ദ്രം ഹാളില്‍ ആരംഭിച്ച നാലാമത് യോഗാ പരിശീലന ക്യാമ്പ് പടിയൂര്‍ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. സന്തോഷ് കോയിറ്റി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ചലചിത്ര പുരസ്കാര ജേതാവും സംവിധായകനുമായ തോമസ് ദേവസ്യ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ യോഗ പരിശീലന പദ്ധതിയെക്കുറിച്ച് പി.ധനേഷ് ക്ലാസെടുത്തു. കെ.വി.മണി, കെ.പി.നാരായണന്, ബിന്ദു.എം.എസ്. കെ.പി.രാമകൃഷ്ണന്, ഇ.ഡി.രാജേഷ്, കെ.രാജീവന്, കെ.സന്തോഷ്, കെ.കെ.മോഹനന്, വി.കെ.സുധീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: