കണ്ണൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) 24-ാം സംസ്ഥാന സമ്മേളനം ജൂണ്‍ 1 മുതല്‍ 4വരെ കണ്ണൂരില്‍ നടക്കും. പതിനാലു വര്‍ഷത്തിനു ശേഷമാണ് സംഘടനയുടെ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നടക്കുന്നത്. മൂന്നേകാല്‍ ലക്ഷത്തോളം പെന്ഷന് കാരെ പ്രതിനിധീകരിച്ച് ആയിരത്തില്‍ പരം പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനം, സെമിനാറുകള്‍, ട്രെഡ് യൂണിയന്-സൗഹൃദ സമ്മേളനം, സാംസ്കാരിക സമ്മേളനം, വനിതാ സമ്മേളനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സമ്മേളനം നടക്കുക.നാലിന് വൈകിട്ട് പെന്‍ഷന്‍കാരുടെ ശക്തിപ്രകടനവും പൊതുസമ്മേളനവും നടക്കും. രാഷ്ട്രീയ-സാമൂഹ്യ-സര്‍വീസ് മേഖലകളിലെ പ്രമുഖ നേതാക്കള്‍ നാലു ദിവസത്തെ സമ്മേളന പരിപാടികളില്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ സൗത്ത് ബസാറിലുള്ള സംഘാടക സമിതി ഓഫീസ് 21ന് വൈകിട്ട് 5ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി ചെയര്‍പേഴ്സണും ആര്.രഘുനാഥന് നായര്‍ ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: