കൂത്തുപറമ്പ്: സിപിഎം നടത്തുന്ന ഏകപക്ഷീയമായ അക്രമത്തില്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് കാര്യകാരി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കൂത്തുപറമ്പ് മേഖലയില്‍ സിപിഎം നിരന്തരം പ്രക്ഷോഭം സൃഷ്ടിക്കുകയാണ്. തെരഞ്ഞെടുപ്പ് ദിവസം ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് വി.പി.ഷാജിയെ അക്രമിച്ചു. സമാധാനാന്തരീക്ഷം തകരരുതെന്ന് ആഗ്രഹം കൊണ്ടാണ് ആര്‍എസ്എസ് പ്രതികരിക്കാത്തത്. 17 ന് വൈകുന്നേരം കെ.നിധീഷിനെ ഒരു പ്രകോപനവുമില്ലാത സാഹചര്യത്തില്‍ സിപിഎമ്മുകാര്‍ അക്രമിച്ചു. പോലീസ് സേനയെയും കൊണ്ട് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ടാക്സി ട്രാവലറില്‍ ജോലിക്ക് പോയെന്ന് ആരോപിച്ചാണ് അക്രമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: