പുതുക്കുളങ്ങര ബലരാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്ന് വൈഷ്ണവ സഹോദര സംഗമം

Wednesday 18 May 2016 9:24 pm IST

കുമാരനല്ലൂര്‍: പുതുക്കുളങ്ങര ബലരാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പള്ളിവേട്ട ദിവസമായ വ്യാഴാഴ്ച വൈഷ്ണവ സഹോദര സംഗമം നടക്കും. രാവിലെ 10ന് കുമാരനല്ലൂര്‍ ദേവീ കലാക്ഷേത്രത്തിന്റെ പഞ്ചാരിമേളം, 12ന് പള്ളിവേട്ട സദ്യ, വൈകീട്ട് 6ന് കാഴ്ചശ്രീബലിയെതുടര്‍ന്നാണ് ദര്‍ശനപ്രധാനമായ വൈഷ്ണവ സഹോദര സംഗമം. തെക്കേ അമ്പലത്തില്‍നിന്ന് ബലരാമന്റെയും, വടക്കേ ക്ഷേത്രത്തില്‍നിന്നു ശ്രീകൃഷ്ണന്റെയും തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ജ്യേഷ്ഠസഹോദരനായ ശ്രീകൃഷ്ണഭഗവാന്റെ എഴുന്നള്ളിപ്പ് ബലരാമസന്നിധിയില്‍ എത്തിയശേഷം ഇരുദേവന്മാരുടെയും എഴുന്നള്ളിപ്പുകള്‍ പടിഞ്ഞാറുവശത്ത് എത്തി കൂട്ടി എഴുന്നള്ളിപ്പ് നടക്കുമ്പോഴാണ് വൈഷ്ണവ സഹോദര സംഗമം. കൂട്ടി എഴുന്നള്ളിപ്പിന് തിരുവിഴ ജയശങ്കറിന്റെ നാദസ്വരവും കീഴൂര്‍ മധു സംഘത്തിന്റെ സ്‌പെഷല്‍ പഞ്ചാരിയും പൊലിമ പകരും. പള്ളിവേട്ട ദിവസം കുമാരനല്ലൂര്‍ കാര്‍ത്തിക സംഘത്തിന്റെ തിരുവാതിര, സൂര്യകിരണിന്റെ ഓര്‍ഗന്‍ കച്ചേരി എന്നിവയുണ്ട്. രാത്രി 10.30നാണ് പള്ളിവേട്ട എഴുന്നള്ളിപ്പ്. 20ാം തിയ്യതി ആറാട്ടോടെ ഉത്സവം സമാപിക്കും. 3.30നാണ് ആറാട്ട് എഴുന്നള്ളിപ്പ്. 6.30ന് തിരിച്ചെഴുന്നള്ളിപ്പ്, രാത്രി 9ന് കുമാരനല്ലൂര്‍ മണിയുടെ മയൂരനൃത്തം, കൊച്ചാലുംചുവട്ടില്‍ ആല്‍ത്തറമേളം, പാഴൂര്‍ ഗിരിജന്‍മാരാര്‍ സംഘത്തിന്റെ പാണ്ടിമേളം, താലപ്പൊലി എന്നിവയാണ് പ്രധാന ചടങ്ങുകള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.