സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് സൗജന്യ സെമിനാര്‍

Wednesday 18 May 2016 9:29 pm IST

കോട്ടയം: ന്യൂഡല്‍ഹി കേന്ദ്രമായ സങ്കല്‍പ്പ്, കേരളത്തിലെ വ്യാസ് എന്നീ സിവില്‍ സര്‍വ്വീസ് അക്കാദമികള്‍ സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യ സെമിനാര്‍ നടത്തുന്നു. 21ന് രാവിലെ 10.30ന് കോട്ടയം കെ.പി.എസ് മേനോന്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ഡോ.ജി.പ്രസന്നകുമാര്‍ ഐഎഎസ് പരിപാടിയില്‍ മുഖ്യാതിഥിയായി വിഷയാവതരണം നടത്തും. കേരളത്തിലെ പ്രശസ്ത വിദ്യാഭ്യാസ കൗണ്‍സിലറായ വ്യാസ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ.എസ്.ജയസൂര്യന്‍ മാതാപിതാക്കള്‍ക്ക് ക്ലാസ് എടുക്കും. കോട്ടയത്തുള്ള വ്യാസിന്റെ ആസ്ഥാനത്ത് നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള സ്‌കൂള്‍തല ക്ലാസുകള്‍ക്ക് മുന്നോടിയായിട്ടാണ് സെമിനാര്‍ നടത്തുന്നത്. വ്യാസ് ഹെഡ് ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ ക്ലാസ് മുറികളിലാണ് ക്ലാസുകള്‍ നടത്തുന്നത്. വിശദവിവരങ്ങള്‍ക്ക്: 7025408880, 7025309990.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.