വിശ്വരൂപ സംഗീതരത്‌ന പുരസ്‌കാരം നടത്തി

Wednesday 18 May 2016 9:29 pm IST

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വൈശാഖമാസ സപ്താഹ യജ്ഞ സമാപനത്തോടനുബന്ധിച്ച് വിശ്വരൂപ സംഗീത രത്‌ന പുരസ്‌കാരത്തിന് ഈ വര്‍ഷം അര്‍ഹനായ കേരള സംഗീതനാടക അക്കാഡമി പുരസ്‌കാര ജേതാവ് ശ്രീകോട്ടയം വീരമണിക്ക് ക്ഷേത്രം മേല്‍ശാന്തി അനൂപ് കൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരം നല്‍കി ആദരിച്ചു. അതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടന്ന സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ആര്‍.ഉണ്ണികൃഷ്ണന്‍, ഖജാന്‍ജി, കെ.ജി.ലക്ഷ്മണന്‍, ക്ഷേത്രസേവാസമിതി പ്രസിഡഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍, സെക്രട്ടറി ബിനു.ആര്‍.വാര്യര്‍, മൃദംഗ വിദ്വാന്‍ കുമ്മനം ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.