ചങ്ങനാശ്ശേരി: നഗരത്തിന്റെ ഹൃദയഭാഗമായ ടി.ബി റോഡില്‍ രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും രാത്രി ഒന്‍പത് കഴിഞ്ഞാല്‍ സഞ്ചരിക്കുവാന്‍ കഴിയുന്നില്ല. മദ്യപിച്ചതിനുശേഷം റോഡ് സൈഡില്‍ കൂട്ടമായി കൂടിനിന്ന് അശ്ലീലച്ചുവയുള്ള സംസാരം പരിസരവാസികള്‍ക്ക് വളരെ അരോചകം സൃഷ്ടിക്കുന്നു. ടി.ബി റോഡിലുള്ള ബിയര്‍ പാര്‍ലറില്‍ നിന്നും കഴിച്ചിട്ട് ഇറങ്ങുന്നവരും ബിവറേജില്‍ നിന്നും മദ്യം വാങ്ങി ടി.ബി റോഡിലുള്ള അടച്ചുകഴിഞ്ഞ കടകളുടെ തിണ്ണയിലിരുന്ന് മദ്യപിച്ചതിനുശേഷമാണ് ഇങ്ങനെയുള്ള അശ്ലീല സംഭാഷണങ്ങള്‍ ഉച്ചത്തില്‍ പറയുന്നതും ചീത്തവിളിയും തല്ലുണ്ടാക്കുകയും ചെയ്യുന്നത്. പകല്‍ മുഴുവന്‍ ആക്രി സാധനങ്ങള്‍ പെറുക്കി നടക്കുന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്പ്പെടെയാണ് ഇങ്ങനെയുള്ള പ്രവൃത്തികള്‍ കാണിക്കുന്നത്. ഇവരുടെ അഴിഞ്ഞാട്ടം മൂലം വാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ സ്വതന്ത്രമായി പോകാന്‍ പറ്റാത്ത അവസ്ഥയാണ്. മദ്യപിച്ച് നടക്കുന്നത് മൂലം വാഹനമിടിച്ച് അപകടം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. രാത്രിയായാല്‍ വഴിയില്‍ വെളിച്ചമില്ലാത്തതും മറ്റൊരു കാരണമാണ്. ഈ റോഡില്‍ പോലീസിന്റെ നൈറ്റ് പട്രോളിങ് നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: