കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആയുര്‍വേദ-ഹോമിയോ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ക്ക് ഗൈനക്കോളജി പരിശീലനം നല്കുന്നതിനു അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനു അനുമതി ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
കെജിഎംഒഎ (കേരള ഗവര്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്) ജനറല്‍ സെക്രട്ടറി ഡോ.എ.കെ. റൗഫാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിയമപരമല്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഐഎംഎ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: