തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ പിആര്‍ഡി മൊബൈല്‍ ആപ്പ്

Wednesday 18 May 2016 10:16 pm IST

കോട്ടയം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ യഥാസമയം അറിയാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ് വഴി ഓരോ നിമിഷവും ലഭിക്കും. സംസ്ഥാന അടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടേയും ലീഡ,് സീറ്റ് നില എന്നിവ പിആര്‍ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏതു മണ്ഡലത്തിലേയും ലീഡ് നില ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ട് തുടങ്ങി വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും. വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍ ഓരോ 10 മിനിറ്റിനിടയിലും റോഡിയോ ബുളളറ്റിനുകളും വോട്ടണ്ണെല്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ എത്തിക്കും . വോട്ടെണ്ണെല്‍ ദിവസമായ ഇന്ന് രാവിലെ എട്ടുമണി മുതല്‍ ഈ സേവനം ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് ലൈവ് വോട്ടെടുപ്പ് പ്രത്യേക വാര്‍ത്തകള്‍ നല്‍കുന്നത്. ആന്‍ഡ്രോയിഡ് വേര്‍ഷനിലുളള സ്മാര്‍ട്ട് ഫോണില്‍ ജഞഉ ഘകഢഋ ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.