ആങ്കര്‍ നിഷ്പക്ഷനല്ലെന്നു മനസിലായാല്‍ ചര്‍ച്ച കാണാതിരിക്കുന്നതാണ് നല്ലത്

Friday 19 May 2017 6:48 pm IST

ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടി ഏതായാലും അതിനെ അപകടകരമായി ചിത്രീകരിക്കുന്നത് മാധ്യമ ധര്‍മ്മമല്ല. അങ്ങനെ പരാമര്‍ശം നടത്തുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ടീയ എതിരാളികള്‍ മാത്രമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയമുണ്ട്. നിഷ്പക്ഷമെന്നു പറയുന്ന മാധ്യമ സ്ഥാപനത്തില്‍ ഇരുന്നുകൊണ്ട് തന്റെ രാഷ്ട്രീയചിന്ത പ്രേക്ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് മ്ലേച്ഛകരം തന്നെയാണ്. ചാനല്‍ ആങ്കര്‍ നിഷ്പക്ഷനല്ലെന്നു മുന്‍കാല അനുഭവത്തിലൂടെ മനസിലായാല്‍ അയാള്‍ നയിക്കുന്ന ചര്‍ച്ച കാണാതിരിക്കുന്നതാണ് നല്ലത്.

ബിജു മോഹന്‍

വേണുവിന്റെ വിസ്താരം കഴിഞ്ഞാല്‍പിന്നെയാര്‍ക്കും സംസാരിക്കാന്‍ സമയം കിട്ടില്ല. ബിജെപിക്കാര് സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും ഇടവേളയുമാകും.

ബാബു കൊല്ലേതന്‍

സ്വന്തം പത്രത്തെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരും ജിഹാദികളുംകൂടി രണ്ടുമൂന്നു ദിവസം വിറപ്പിച്ചപ്പോള്‍, പരസ്യമായി ക്ഷ, ജ്ജ, ജ്ഞ, ക്ക, ട്ട, ഗ്ഗ വരപ്പിച്ചു മാപ്പുപറയിച്ചപ്പോള്‍, അരമണിക്കൂര്‍ ചര്‍ച്ചപോലും നടത്താതെ, അതൊരു വാര്‍ത്ത പോലുമാക്കാതെ ഒട്ടകപ്പക്ഷി കളിച്ച വിദ്വാന്മാരാണ് മാതൃഭൂമി ചാനലിലുള്ളത്.

റെജി കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.