ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് കൊടുംചൂട്. ഇന്നലെ ദല്‍ഹിയില്‍ അനുഭവപ്പെട്ടത് 47 ഡിഗ്രി സെന്റീഗ്രേഡാണ്. താപതരംഗം കണക്കിലെടുത്ത് മുന്‍കരുതല്‍ എടുക്കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരണ്ട കാറ്റാണ് കൊടുംചൂടിനുള്ള പ്രധാനകാരണമെന്ന് കരുതപ്പെടുന്നു. ഗുജാറാത്തില്‍ ്”ചൂട് 50 ഡിഗ്രിയായെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
സാധാരണ ഈ സമയത്ത് അനുഭവപ്പെടുന്നതിനേക്കാള്‍ 1.7 ഡിഗ്രി ചൂട് അധികമാണ് ഇക്കുറി. യുപി, ഹരിയാന,രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രേദശ്, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം താപതരംഗം ഉണ്ടായേക്കാമെന്ന് മുന്നറിയപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: