ഇന്ന് ഗതാഗത നിയന്ത്രണം

Wednesday 18 May 2016 11:11 pm IST

തിരുവനന്തപുരം: വോട്ടെണ്ണല്‍ പ്രമാണിച്ച് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ കേശവദാസപുരം, പരുത്തിപ്പാറ, നാലാഞ്ചിറ, കുരിശടി, മണ്ണന്തല റൂട്ടിലുള്ള റോഡുകളില്‍ ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്. കോട്ടയം-വെഞ്ഞാറമൂട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കേശവദാപുരം ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തിവഴി പോകേണ്ടതും എംസി റോഡുവഴി തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണന്തലനിന്നും തിരിഞ്ഞ് മുക്കോല, പേരൂര്‍ക്കട, അമ്പലമുക്ക്, കവടിയാര്‍, വെള്ളയമ്പലം വഴിയും പോകേണ്ടതാണ്. കേശവദാസപുരം- മണ്ണന്തല റോഡിലും, മണ്ണന്തല- മുക്കോല-പേരൂര്‍ക്കട റോഡിലും, കേശവദാസപുരം- ഉള്ളൂര്‍,പോങ്ങുമൂട്, ശ്രീകാര്യം റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല. കേശവദാസപുരം, പരുത്തിപാറ, നാലാഞ്ചിറ, കുരിശടി, മണ്ണന്തല റോഡിലും അന്നേദിവസം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല. മേല്‍പറഞ്ഞ റോഡുകളിലും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും കര്‍ശന പാര്‍ക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കുന്നതും യാതൊരു കാരണവശാലും റോഡുകളില്‍ മാര്‍ഗതടസം സൃഷ്ടിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ലാത്തതുമാണെന്ന് സിറ്റി പോലീസ് അറിയിച്ചു. ട്രാഫിക്കുമായിബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും 9497987001, 9497987002, 0471-2558731, 0471-2558732 ല്‍ അറിയിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.