സാങ്കേതിക തകരാര്‍; പറന്നുയര്‍ന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

Wednesday 18 May 2016 11:22 pm IST

നെടുമ്പാശേരി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 162 യാത്രക്കാരെയുമായി കൊളംബയിലേയ്ക്ക് പറന്നുയുര്‍ന്ന വിമാനം 30 മിനിറ്റിനുള്ളില്‍ അടിയന്തരമായി തിരച്ചിറക്കി. ഇന്നലെ വൈകീട്ട് 4.40ന് നെടുമ്പാശേരി വിമാനതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന കൊളൊമ്പോ എയര്‍ലൈന്‍സ് വിമാനമാണ് 5.20 ഓടെയാണ് തിരികെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്. സങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കുന്നതിന് കാരണമായി പറയുന്നത്. വിമാനത്തില്‍ 162 യാത്രക്കാരെ കൂടാതെ എട്ടു ജീവനക്കാരും ഉണ്ടായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ചതിനു ശേഷം വിമാനം ഏറേ വൈകി കൊളോമ്പോയിലേയ്ക്ക് പുറപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.