മുത്തങ്ങ ആനക്യാംപില്‍ ആനക്കുട്ടി ചരിഞ്ഞു

Wednesday 18 May 2016 11:28 pm IST

മുത്തങ്ങ: വയനാട് വന്യജീവി സങ്കേതത്തിന് കീഴിലെ മുത്തങ്ങ ആനക്യാംപിലെ ആണ്‍ ആനക്കുട്ടി ചരിഞ്ഞു. ആറ് മാസം പ്രായം വരും. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ വനം ഡിവിഷനിലെ തളിപറമ്പ് റെയ്ഞ്ചിന്റെ പരിധിയില്‍ ഒറ്റപ്പെട്ട നിലയില്‍ കാണപ്പെട്ട ആനകുട്ടിയെ വിദഗ്ധ സംഘം ഫെബ്രുവരി 28ന് മുത്തങ്ങ ആന ക്യാംപില്‍ എത്തിച്ചിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ വിദഗ്ധ ചികിത്സയും പരിചരണണത്തിനായി പാപ്പാന്‍മാരെയും പ്രത്യേകം നിയോഗിച്ചിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി അസിസ്റ്റന്റ് വെറ്റിനറി ഓഫിസറും പാപ്പാന്മാരും സ്റ്റാഫുകളും പരിശ്രമിച്ചെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി ആനക്കുട്ടിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറോടെയാണ് ആനകുട്ടി ചരിഞ്ഞത്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ അസി. ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ ഡോ ജിജി മോന്റെയും പൂക്കോട് വെറ്റിനറി കോളജ് അസി. പ്രൊഫ ഡോ അരുണ്‍ സക്കറിയയുടെയും നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി ആനക്യാംപില്‍ സംസ്‌കരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.