ഭീകര സംഘടനകളെ നിരോധിക്കില്ല: പാക് മന്ത്രി

Thursday 19 May 2016 12:13 am IST

ഇസ്‌ലാമാബാദ്: ഭാരതവിരുദ്ധ ഭീകര സംഘടനകളായ ജമാ അത്ത് ദുവ, ജെയ്‌ഷെ മുഹമ്മദ് എന്നിവയെ നിരോധിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍. ഈ രണ്ടു സംഘടനകളുമായി രാജ്യം സഹകരിച്ചു പോകവെ നടപടിയെടുക്കാനാവില്ലെന്ന് പാക് നിയമമന്ത്രി റാണാ സനാഹുള്ള ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭാരതത്തില്‍ ഇത്തരം സംഘടനകളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തതില്‍ ഭാരതം പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിരുന്നു. സനാഹുള്ളയുടെ പ്രസ്താവന ആഗോളതലത്തില്‍ പാക്കിസ്ഥാനു മേല്‍ തീവ്രവാദ സംഘടനകളെ നിരോധിക്കാന്‍ സമ്മര്‍ദ്ദമേറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.