ന്യൂദൽഹി: ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയടക്കം 9 വിമത കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ന്യൂദൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുൻമുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കമുള്ള എംഎൽഎമാർ ബിജെപിയിൽ അംഗമായത്.
ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് വിമത എംഎൽഎമാരെ ബിജെപി ചേരിയിലെത്തിച്ചത്. ഉത്തരാഖണ്ഡിൽ ഒമ്പത് വിമത കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതിനെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഹരീഷ് റാവത്ത് സർക്കാർ വിശ്വാസ വോട്ടിൽ വിജയിച്ചതോടെ പിൻവലിക്കുകയായിരുന്നു. എന്നാൽ ബിജെപി ഉത്തരാഖണ്ഡ് ഘടകം ഈ തീരുമാനത്തിൽ തൃപ്തരല്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: