വടകര: വടകര ചെമ്മരത്തൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഒറ്റപ്ലാക്കല്‍ കുഞ്ഞബ്ദുള്ളയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ കനത്ത നിര്‍ദ്ദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ തന്നെ പോലീസ് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: