ആസാം ഇനി ബിജെപിക്ക്

Thursday 19 May 2016 1:11 pm IST

ഗുവാഹത്തി: ആസാമിൽ ശക്തി തെളിയിച്ച് ബിജെപി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ബിജെപി 74 സീറ്റ് നേടി ഭരണം കൈയ്യടക്കിയിട്ടുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിനു ശേഷം ബിജെപി അധികാരത്തിൽ വന്നിരിക്കുകയാണ്. ഇതേ സമയം കോൺഗ്രസ് പാർട്ടിക്ക് വെറും 31 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ജയലളിതയ്ക്ക് അനുകൂലം. 127 സീറ്റാണ് എഐഎഡിഎംകെ കരസ്ഥമാക്കിയത്. അതേ സമയം ഡിഎംകെയ്ക്ക് 106 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ബിജെപിക്ക് 1 സീറ്റ് ലഭിച്ചിട്ടുണ്ട്. പട്ടാളി മക്കൾ കക്ഷിക്ക് 2 സീറ്റ് നേടി.  പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചത്. മമതയുടെ പാർട്ടി 217 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തു. സിപിഎമ്മിന് 28 സീറ്റും കോൺഗ്രസിന് 41 സീറ്റും  ബിജെപിക്ക് 8 സീറ്റും നേടാൻ കഴിഞ്ഞു.  പുതുച്ചേരിയിൽ കോൺഗ്രസ് ലീഡ് ഉയർത്തി. 12 സീറ്റ് കോൺഗ്രസിന് നേടാൻ കഴിഞ്ഞു. എഎൻഐഅർസിക്ക് 10 സീറ്റും എഐഎഡിഎംകെക്ക് 3 സീറ്റും മറ്റുള്ളവർക്ക് 5 സീറ്റുകൾ നേടാൻ സാധിച്ചു  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.